Embrace the Living Traditions of Sree Narayana Guru
" സംഘടന കൊണ്ട് ശക്തരാകുക " എന്ന ഗുരുവാണിയിൽ പ്രചോദിതരായി ഗുരുവിന്റെ അനുയായികൾ നിരവധി പ്രസ്ഥാനങ്ങൾ സ്ഥാപിച്ചു വളർത്തിയെടുത്തു.ആശ്രമങ്ങള്‍ , ക്ഷേത്രങ്ങള്‍ ,സാമൂഹിക സംഘടനകള്‍ ,കാരുണ്യ പ്രവര്‍ത്തന സംഘങ്ങള്‍ ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,വ്യവസായസംരഭങ്ങള്‍ എന്നിങ്ങനെ ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ വിവരങ്ങൾ അറിയുവാനും പരസ്പരം ബന്ധപ്പെടാനും രൂപീകരിക്കുന്ന വേണ്ടിയുള്ളതാണ് ശ്രീ നാരായണഡയറക്ടറി. ഗുരുവിലുള്ള അടിയുറച്ച വിശ്വാസം എന്ന നൂലിനാൽ ഒരു മാലയിലെ മുത്തുകൾ പോലെ പരസ്പര ബന്ധിതരായി ലോകമെമ്പാടും പടർന്നു കിടക്കുന്ന ശ്രീനാരായണപ്രസ്ഥാനം ലോകത്തിലെവിടെയായാലും വീട്ടിൽ ഒരു ഗുരുദേവചിത്രവും അതിനു മുൻപിൽ തൃസന്ധ്യക്കു വിളക്ക് കത്തിച്ചു ദൈവദശകം ചൊല്ലുന്ന സംസ്കാരവും പുലരുന്ന ഒരു കുടുംബം എന്ന ചെറു പ്രസ്ഥാനം മുതൽ തുടങ്ങി അനേകായിരങ്ങൾ അംഗങ്ങളായി പ്രവർത്തിക്കുന്ന വിപുലമായ സംഘടനകൾ വരെ ഉൾക്കൊള്ളുന്നതാണ്. അത് കൊണ്ട് തന്നെ ഇതൊരു വിലാസവും മറ്റു വിവരങ്ങളും നൽകുന്ന ഒരിടം എന്നതിനുപരി സാഹോദര്യത്തിന്റെ ഒരു കൂട്ടായ്മ കൂടിയാണിത്
ഇടുക്കി ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
കണ്ണൂർ ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
കാസറഗോഡ് ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
കൊല്ലം ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
കോട്ടയം ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
കോഴിക്കോട് ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
തിരുവനന്തപുരം ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
തൃശ്ശൂർ ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
പത്തനംതിട്ട ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
പാലക്കാട് ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
മലപ്പുറം ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ
വയനാട് ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ