"One Guru. One World. One Network."
ആഗോള ശ്രീനാരായണ ശൃംഖല ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.
"സംഘടന കൊണ്ട് ശക്തരാകുക" എന്ന ഗുരുവാണിയിൽ പ്രചോദിതരായി ഗുരുവിന്റെ അനുയായികൾ നിരവധി പ്രസ്ഥാനങ്ങൾ സ്ഥാപിച്ചു വളർത്തിയെടുത്തു. ഗുരുവിലുള്ള അടിയുറച്ച വിശ്വാസം എന്ന നൂലിനാൽ ഒരു മാലയിലെ മുത്തുകൾ പോലെ പരസ്പര ബന്ധിതരായി ലോകമെമ്പാടും പടർന്നു കിടക്കുന്ന ശ്രീനാരായണപ്രസ്ഥാനം, ലോകത്തിലെവിടെയായാലും വീട്ടിൽ ഒരു ഗുരുദേവചിത്രവും അതിനു മുൻപിൽ തൃസന്ധ്യക്കു വിളക്ക് കത്തിച്ചു ദൈവദശകം ചൊല്ലുന്ന സംസ്കാരവും പുലരുന്ന ഒരു കുടുംബം എന്ന ചെറു പ്രസ്ഥാനം മുതൽ തുടങ്ങി അനേകായിരങ്ങൾ അംഗങ്ങളായി പ്രവർത്തിക്കുന്ന വിപുലമായ സംഘടനകൾ വരെ ഉൾക്കൊള്ളുന്നതാണ്.
ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ, സാമൂഹിക സംഘടനകൾ, കാരുണ്യ പ്രവർത്തന സംഘങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായസംരംഭങ്ങൾ എന്നിങ്ങനെ ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വിവരങ്ങൾ അറിയുവാനും പരസ്പരം ബന്ധപ്പെടാനും വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് ഈ ശ്രീനാരായണ ഡയറക്ടറി.അതുകൊണ്ട് തന്നെ ഇതൊരു വിലാസവും മറ്റു വിവരങ്ങളും നൽകുന്ന ഒരിടം എന്നതിനുപരി സാഹോദര്യത്തിന്റെ ഒരു കൂട്ടായ്മ കൂടിയാണിത്.
ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രസ്ഥാനങ്ങളുടെ വിപുലമായ ശൃംഖലയെ, വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനായി പ്രധാനമായും മൂന്ന് മേഖലകളായി തരംതിരിച്ചിരിക്കുന്നു